04:46am 11 November 2026
NEWS
മുൻ ഖത്തർ പ്രവാസി കാര്യാട്ട് ഹസ്സൻ നിര്യാതനായി
27/08/2025  08:35 PM IST
nila
മുൻ ഖത്തർ പ്രവാസി കാര്യാട്ട് ഹസ്സൻ നിര്യാതനായി

വില്ലിയാപ്പള്ളി: ദീർഘ കാലം ഖത്തറിൽ പ്രവാസിയായിരുന്ന വടകര വില്ലിയാപ്പള്ളി മലാറക്കൽ സ്വദേശി കാരിയാട്ട് ഹസ്സൻ 68 സ്വദേശത്തു മരണമടഞ്ഞു  ഏതാണ്ട് 15 വർഷം മുമ്പാണ് ഖത്തർ പ്രവാസം മതിയാക്കി നാട്ടിൽ വിശ്രമ ജീവിത ത്തിലേക്ക് നീങ്ങിയത് പരേതരായ കാരിയാട്ട് കുഞ്ഞബ്ദുള്ള മാസ്റ്ററുടെയും ഹലീമ യുടെയും ആൺമക്കളിൽ മൂന്നാമനാണ് ഹസ്സൻ പരേതരായ പി വി മൂസ്സ ഹാജിയുടെയും നഫീസ യുടെയും മകൾ ലൈല യാണ് ഭാര്യ യാസ്സർ,  അബുദാബി യാസീൻ നാട്ടിൽ ഹസ്ന മകൾ ദുബായ് എന്നിവർ മക്കളാണ്. മേമുണ്ട ഹൈസ്കൂൾ റിട്ടയർഡ് അദ്ധ്യാപകനും വില്യപ്പള്ളി മുസ്ലിം ജമാ അത്ത് മുൻ ജനറൽ സെക്രട്ടറി. ഇപ്പോൾ മലാറക്കൽ നാസിറുൽ ഇസ്ലാം ജമാ അത്‌ സെക്രട്ടറി യുമായ കാരിയാട്ട് കുഞ്ഞമ്മദ് മാസ്റ്റർ മൂത്ത സഹോദരനാണ്  പരേതനായ കാരിയാട്ട് മൂസ്സ. മുസ്തഫ, അസീസ് ഖത്തർ സഹോദരങ്ങളാണ്. ജമീല സുബൈദ എന്നീ സഹോദരിമാരും ഉണ്ട്.അജ്മൽ കീഴൽ ( ദുബായ് )  മരുമകൻ ആണ്  ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി ധാരാളം പേർ ഖത്തരിലുണ്ട്. ഹസ്സന്റെ നിര്യാണത്തിൽ നാസിറുൽ ഇസ്ലാം ജമാ അത്ത് ഖത്തർ കമ്മിറ്റി അനുശോചന അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img